പുഷ്പ 2 ഷോയ്ക്കിടെയുണ്ടായ ദുരന്തം; അല്ലു അര്ജുന് ചോദ്യം ചെയ്യലിന് ഹാജരായി
Tuesday, December 24, 2024 11:34 AM IST
ഹൈദരാബാദ്: പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെയുണ്ടായ ദുരന്തത്തില്‍ അല്ലു അര്ജുന് ചോദ്യം ചെയ്യലിന് ഹാജരായി. ചിക്കഡ്പള്ളി പോലീസ് സ്റ്റേഷനിലാണ് ഹാജരായത്.
നടന്റെ അമ്മാവനും കോണ്‍ഗ്രസ് നേതാവുമായ കെ.ചന്ദ്രശേഖറിനൊപ്പമാണ് സ്റ്റേഷനിലെത്തിയത്. പ്രദേശത്ത് കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്.
അല്ലു അർജുൻ നായകനായ പുഷ്പ 2 ചിത്രത്തിന്റെ പ്രീമിയർ ഷോ കാണാനെത്തിയ ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശിനി രേവതി (39) തിയറ്ററിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ച സംഭവത്തിലാണ് നടനെതിരെ കേസെടുത്തത്. അല്ലു അർജുൻ അപ്രതീക്ഷിതമായി തിയറ്ററിലേക്ക് എത്തുകയും ആരാധകർ തിരക്ക് കൂട്ടുകയും ചെയ്തതാണ് രേവതിയുടെ മരണത്തിനു വഴിയൊരുക്കിയത്. കേസിൽ നടന് തെലുങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.