സ്കൂട്ടര്‍ യാത്രയ്ക്കിടെ കഴുത്തില്‍ ഷാള്‍ കുരുങ്ങി അപകടം; യുവതി മരിച്ചു
Tuesday, December 24, 2024 8:17 AM IST
കോഴിക്കോട്: പുതുപ്പാടിയില്‍ സ്കൂട്ടര്‍ യാത്രയ്ക്കിടെ കഴുത്തില്‍ ഷാള്‍ കുരുങ്ങി യുവതി മരിച്ചു. വെസ്റ്റ് കൈതപ്പൊയില്‍ കല്ലടിക്കുന്നുമ്മല്‍ സുധ ആണ് മരിച്ചത്.
വെസ്റ്റ് കൈതപ്പൊയില്‍ പഴയ ചെക്ക്പോസ്റ്റിന് സമീപത്ത് തിങ്കളാഴ്ച അർധരാത്രി 11നായിരുന്നു അപകടം. ഉടനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സിപിഎം പുതുപ്പാടി ലോക്കല്‍ കമ്മിറ്റി അംഗമായ കെ.കെ.വിജയന്റെ ഭാര്യയാണ് സുധ.