ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യു​ടെ "അം​ബേ​ദ്ക​ർ' പ​രാ​മ​ർ​ശ​ത്തി​ൽ കോ​ൺ​ഗ്ര​സ് ഇ​ന്ന് രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധം ന​ട​ത്തും. ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധ മാ​ർ​ച്ചും ധ​ർ​ണ​യും ഇ​ന്ന് ന​ട​ക്കും.

അ​മി​ത് ഷാ ​രാ​ജി​വെ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പ്ര​തി​ഷേ​ധം. 26ന് ​ക​ർ​ണാ​ട​ക​യി​ൽ ചേ​രു​ന്ന കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​സ​മി​തി യോ​ഗ​ത്തി​ൽ തു​ട​ർ​പ്ര​ക്ഷോ​ഭ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യും.

അം​ബേ​ദ്ക​ർ വി​വാ​ദ​ത്തി​ൽ ബി​എ​സ്പി​യും ഇ​ന്ന് രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ക്കും. അ​തേ​സ​മ​യം അം​ബേ​ദ്ക​ർ വി​വാ​ദ​ത്തി​ന് പി​ന്നാ​ലെ പാ​ർ​ല​മെ​ന്‍റി​ൽ ഉ​ണ്ടാ​യ ഭ​ര​ണ - പ്ര​തി​പ​ക്ഷ സം​ഘ​ർ​ഷ​ത്തി​ൽ അ​ന്വേ​ഷ​ണം ഇ​ഴ​ഞ്ഞ് നീ​ങ്ങു​ക​യാ​ണ്.

ബി​ജെ​പി അം​ഗ​ങ്ങ​ൾ​ക്കെ​തി​രെ കോ​ൺ​ഗ്ര​സ് ന​ൽ​കി​യ പ​രാ​തി​യി​ൽ ഇ​തു​വ​രെ ഡ​ല്‍​ഹി ക്രൈം​ബ്രാ​ഞ്ച് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടി​ല്ല.