തി​രു​വ​ന​ന്ത​പു​രം : ക്രി​സ്മ​സ് പു​തു​വ​ത്സ​ര അ​വ​ധി​ക​ൾ പ്ര​മാ​ണി​ച്ച് കെ​എ​സ്ആ​ർ​ടി​സി അ​ധി​ക അ​ന്ത​ർ​സം​സ്ഥാ​ന സം​സ്ഥാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തും. കേ​ര​ള​ത്തി​ൽ നി​ന്നും ബം​ഗ​ളൂ​രു,ചെ​ന്നൈ, മൈ​സൂ​ർ തു​ട​ങ്ങി​യ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലേ​ക്കു​ള്ള സ്ഥി​രം 48 സ​ർ​വീ​സു​ക​ൾ​ക്ക് പു​റ​മേ 38 ബ​സു​ക​ൾ കൂ​ടി അ​ധി​ക​മാ​യി സ​ർ​വീ​സ് ന​ട​ത്തും.

34 ബം​ഗ​ളൂ​രു ബ​സു​ക​ളും നാ​ലു​ ചെ​ന്നൈ ബ​സു​ക​ളു​മാ​ണ് അ​ധി​കം സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ഇ​ത് ശ​ബ​രി​മ​ല സ്പെ​ഷ​ൽ അ​ന്ത​ർ​സം​സ്ഥാ​ന സ​ർ​വീ​സു​ക​ൾ​ക്ക് പുറമെയാണ് ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്. തി​ര​ക്കൊ​ഴി​വാ​ക്കി സു​ഗ​മ യാ​ത്ര​ക്കാ​യി തി​രു​വ​ന​ന്ത​പു​രം - കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ റൂ​ട്ടി​ലും 24 ബ​സു​ക​ൾ കൂ​ടി അ​ധി​ക​മാ​യി സ​ർ​വീ​സ് ന​ട​ത്തും.

നാ​ലു വോ​ൾ​വോ കോ​ഴി​ക്കോ​ട് - തി​രു​വ​ന​ന്ത​പു​രം റൂ​ട്ടി​ലും നാ​ലു ബ​സു​ക​ൾ കോ​ഴി​ക്കോ​ട് - എ​റ​ണാ​കു​ളം റൂ​ട്ടി​ലും അ​ട​ക്കം എ​ട്ടു ബ​സു​ക​ൾ കോ​ഴി​ക്കോ​ട് നി​ന്നും അ​ധി​ക​മാ​യും ഓ​ടി​ക്കും.

നാ​ലു ലോ​ഫ്ലോ​ർ, നാ​ലു മി​ന്ന​ൽ, മൂ​ന്ന് ഡീ​ല​ക്സ്, അ​ഞ്ച് സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സു​ക​ൾ അ​ട​ക്കം 16 ബ​സു​ക​ൾ ഉ​പ​യോ​ഗി​ച്ച് തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും ക​ണ്ണൂ​ർ, തി​രു​വ​ന​ന്ത​പു​രം - കോ​ഴി​ക്കോ​ട് റൂ​ട്ടി​ൽ ദൈ​നം ദി​നം എ​ട്ടു സ​ർ​വീ​സു​ക​ൾ വീ​തം അ​യ​ക്കു​ന്ന​തി​നും ഓ​ൺ​ലൈ​ൻ റി​സ​ർ​വേ​ഷ​ൻ തി​ര​ക്ക് അ​നു​സ​രി​ച്ച് ന​ൽ​കു​ന്ന​തി​നും തീ​രു​മാ​നി​ച്ചു.