മും​ബൈ: വി​ഖ്യാ​ത ച​ല​ച്ചി​ത്ര​കാ​ര​ൻ ശ്യാം ​ബെ​ന​ഗ​ൽ (90) അ​ന്ത​രി​ച്ചു. മും​ബൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 6.30 നാ​യി​രു​ന്നു അ​ന്ത്യം.

വൃ​ക്ക സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ഏ​റെ നാ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. അ​ങ്കു​ർ (1973), നി​ശാ​ന്ത് (1975), മ​ന്ഥ​ൻ (1976), ഭൂ​മി​ക (1977), മ​മ്മോ (1994), സ​ർ​ദാ​രി ബീ​ഗം (1996), സു​ബൈ​ദ (2001) തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ൾ സം​വി​ധാ​നം ചെ​യ്തു.

ഇ​ന്ത്യ​ൻ സി​നി​മ​യ്ക്ക് ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ച് 1976ൽ ​പ​ത്മ​ശ്രീ​യും 1991ൽ ​പ​ത്മ​ഭൂ​ഷ​ണും ന​ൽ​കി രാ​ജ്യം ബെ​ന​ഗ​ലി​നെ ആ​ദ​രി​ച്ചി​രു​ന്നു.