തി​രു​വ​ന​ന്ത​പു​രം: വ​ന​നി​യ​മ ഭേ​ദ​ഗ​തി ന​ട​പ്പാ​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ളാ കോ​ൺ​ഗ്ര​സ് -എം ​നേ​താ​ക്ക​ൾ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ക​ണ്ടു. കേ​ര​ളാ കോ​ണ്‍​ഗ്ര​സ് -എം ​ഉ​ന്ന​യി​ച്ച ആ​വ​ശ്യ​ങ്ങ​ളും ആ​ശ​ങ്ക​ക​ളും ഗൗ​ര​വ​മാ​യി പ​രി​ശോ​ധി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പു ന​ൽ​കി​യെ​ന്ന് ജോ​സ് കെ. ​മാ​ണി എം​പി പ​റ​ഞ്ഞു.

ഭേ​ദ​ഗ​തി​യി​ലെ വാ​റ​ന്‍റ് ഇ​ല്ലാ​തെ അ​റ​സ്റ്റ് ചെ​യ്യാം എ​ന്ന പു​തി​യ വ്യ​വ​സ്ഥ​യാ​ണ് ഏ​റ്റ​വും ഗു​രു​ത​രം. ഇ​ത് അ​ധി​കാ​ര ദു​രു​പ​യോ​ഗ​ത്തി​ന് വ​ഴി വെ​ക്കും. റി​സ​ർ​വ് ഫോ​റ​സ്റ്റ് അ​ല്ലാ​ത്ത മേ​ഖ​ല​യി​ൽ കൂ​ടി നി​യ​മം വ്യാ​പി​പ്പി​ക്കു​ന്ന​ത് പ്ര​ശ്‌​നം ഉ​ണ്ടാ​ക്കും. മാ​ങ്കു​ളം പോ​ലെ ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ൾ ഉ​ണ്ട്. ഇ​വി​ടെ നി​യ​മം ന​ട​പ്പാ​ക്കു​ന്ന​ത് ജ​ന​വി​രു​ദ്ധ​മാ​ണ്.

സ​ർ​ക്കാ​ർ കൊ​ണ്ടു​വ​രു​ന്ന നി​യ​മ​ത്തി​ൽ മാ​റ്റം ഉ​ണ്ടാ​ക്കാ​നു​ള്ള ഇ​ട​പെ​ട​ൽ ഉ​ണ്ടാ​കും. ഈ ​വി​ഷ​യം ച​ർ​ച്ച ചെ​യ്യാ​ൻ കാ​ര​ണ​മാ​യ​ത് കേ​ര​ള കോ​ൺ​ഗ്ര​സി​ന്‍റെ നി​ല​പാ​ടാ​ണ്. വ​ന്യ​മൃ​ഗ​ത്തെ വ​ന​ത്തി​നു​ള്ളി​ൽ നി​ർ​ത്തു​ക എ​ന്ന​താ​ണ് വ​നം വ​കു​പ്പി​ന്‍റെ ചു​മ​ത​ല. ക​ർ​ഷ​ക​ന്‍റെ ഭൂ​മി​യി​ലേ​ക്ക് മൃ​ഗ​ങ്ങ​ൾ ഇ​റ​ങ്ങി വ​ന്നാ​ൽ എ​ന്ത് ചെ​യ്യും.

ക​ർ​ഷ​ക​രു​ടെ ഭൂ​മി​ക്ക് സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്നും ജോ​സ് കെ. ​മാ​ണി കൂ​ട്ടി​ച്ചേ​ർ​ത്തു. മു​ഖ്യ​മ​ന്ത്രി​യു​മാ​യു​ള്ള കൂ​ടീ​ക്കാ​ഴ്ച നാ​ല്‍​പ്പ​ത്ത​ഞ്ച് മി​നി​റ്റോ​ളം നീ​ണ്ടു. ജോ​സ് കെ.​മാ​ണി എം​പി​ക്കൊ​പ്പം ചീ​ഫ് വി​പ്പ് ഡോ.​എ​ന്‍. ജ​യ​രാ​ജ്, എം​എ​ല്‍​എമാ​രാ​യ ജോ​ബ് മൈ​ക്കി​ള്‍, പ്ര​മോ​ദ് നാ​രാ​യ​ണ്‍, മു​ൻ എം​എ​ൽ​എ സ്റ്റീ​ഫ​ന്‍ ജോ​ര്‍​ജ് എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.