കാ​സ​ർ​ഗോ​ഡ്: അ​ബ്ദു​ൽ സ​ലാം വ​ധ​ക്കേ​സി​ൽ ആ​റ് പ്ര​തി​ക​ൾ​ക്കും ജീ​വ​പ​ര്യ​ന്തം ത​ട​വും ഒ​ന്ന​ര ല​ക്ഷം രൂ​പ പി​ഴ​യും. 2017 ഏ​പ്രി​ൽ 30ന് ​വൈ​കു​ന്നേ​രം പൊ​ട്ടോ​രി​മൂ​ല​യി​ലെ അ​ബ്ദു​ൽ സ​ലാ​മി​നെ മൊ​ഗ്രാ​ൽ മാ​ളി​യ​ങ്ക​ര കോ​ട്ട​യി​ൽ വ​ച്ചാ​ണ് പ്ര​തി​ക​ൾ ക​ഴു​ത്ത​റു​ത്ത് കൊ​ന്ന​ത്.

സം​ഭ​വ​ത്തി​ൽ കു​മ്പ​ള ബ​ദ​രി​യ ന​ഗ​റി​ലെ സി​ദ്ദി​ഖ്, ഉ​മ​ർ ഫാ​റൂ​ഖ്, പെ​ർ​വാ​ഡി​ലെ സ​ഹീ​ർ, പേ​രാ​ൽ സ്വ​ദേ​ശി നി​യാ​സ്, ആ​രി​ക്കാ​ടി ബം​ബ്രാ​ണ​യി​ലെ ഹ​രീ​ഷ്, മൊ​ഗ്രാ​ൽ മാ​ളി​യ​ങ്ക​ര കോ​ട്ട​യി​ലെ ല​ത്തീ​ഫ് എ​ന്നി​വ​രെ​യാ​ണ് ശി​ക്ഷി​ച്ച​ത്. കാ​സ​ർ​ഗോ​ഡ് ജി​ല്ലാ അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് വി​ധി പ​റ​ഞ്ഞ​ത്.

കു​റ്റ​ക്കാ​രാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ സി​ദ്ദീ​ഖ് നേ​ര​ത്തെ ഒ​രു കൊ​ല​പാ​ത​ക കേ​സി​ലും ഉ​മ​ർ ഫാ​റൂ​ഖ് ര​ണ്ട് കൊ​ല​പാ​ത​ക കേ​സി​ലും പ്ര​തി​ക​ളാ​ണ്. കൊ​ല്ല​പ്പെ​ട്ട അ​ബ്ദു​ൽ സ​ലാ​മും കൊ​ല​പാ​ത​ക കേ​സ് പ്ര​തി​യാ​യി​രു​ന്നു.

പ്ര​തി​ക​ൾ അ​ബ്ദു​ൽ സ​ലാ​മി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന നൗ​ഷാ​ദി​നെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. അ​ബ്ദു​ൽ സ​ലാ​മി​നെ ക​ഴു​ത്ത​റു​ത്ത് കൊ​ന്ന ശേ​ഷം പ്ര​തി​ക​ൾ ത​ല ഉ​പ​യോ​ഗി​ച്ച് ഫു​ട്ബോ​ൾ ക​ളി​ച്ചു​വെ​ന്നും കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു.