ചീഫ് സെക്രട്ടറിക്ക് വക്കീൽ നോട്ടീസ് അയച്ച് എൻ. പ്രശാന്ത് ഐഎഎസ്
Friday, December 20, 2024 12:28 PM IST
തിരുവനന്തപുരം: ചീഫ് സെക്രട്ടറിക്ക് വക്കീൽ നോട്ടീസ് അയച്ച് എൻ. പ്രശാന്ത് ഐഎഎസ്. ഇതാദ്യമായിട്ടാണ് ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ ചീഫ് സെക്രട്ടറിക്കെതിരെ വക്കീൽ നോട്ടീസ് അയക്കുന്നത്.
ക്രിമിനൽ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. അഡീഷണൽ ചീഫ് സെക്രട്ടറി എ. ജയതിലക്, കെ. ഗോപാലകൃഷ്ണൻ എന്നീ ഉദ്യോഗസ്ഥർക്കും വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്.
മുതിർന്ന ഉദ്യോഗസ്ഥർക്കെതിരേ സമൂഹമാധ്യമത്തിലൂടെ തുടർച്ചയായി വിമർശനം ഉന്നയിച്ചതിനെ തുടർന്നു എൻ. പ്രശാന്തിനെ സസ്പെൻഡ് ചെയ്തിരുന്നു.