കൊ​ച്ചി: ഇ​ടു​ക്കി കു​മ​ളി​യി​ല്‍ അ​ഞ്ചു വ​യ​സു​കാ​ര​ന്‍ ഷെ​ഫീ​ക്കി​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ പി​താ​വും ര​ണ്ടാ​ന​മ്മ​യും കു​റ്റ​ക്കാ​രെ​ന്ന് കോ​ട​തി. സം​ഭ​വം ന​ട​ന്ന് 11 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷ​മാ​ണ് ഇ​ടു​ക്കി ഒ​ന്നാം ക്ലാ​സ് അ​ഡീ​ഷ​ണ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി കു​റ്റ​കൃ​ത്യ​ത്തി​ല്‍ വി​ധി പ്ര​സ്താ​വി​ക്കു​ന്ന​ത്.

ഷെ​ഫീ​ക്കി​ന്‍റെ പി​താ​വ് ഷെ​രീ​ഫ്, ര​ണ്ടാ​ന​മ്മ അ​നീ​ഷ എ​ന്നി​വ​രാ​ണ് പ്ര​തി​ക​ള്‍. ക​ഴി​ഞ്ഞ ദി​വ​സം പ്ര​തി​ക​ൾ ഇ​രു​വ​രും കോ​ട​തി​യി​ൽ ഹാ​ജ​രാ​യി​രു​ന്നു. പ​ട്ടി​ണി​ക്കി​ട്ടും ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ചും കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചു എ​ന്നാ​ണ് കേ​സ്.

2013 ജൂ​ലൈ 15 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. അ​ച്ഛ​ൻ കു​മ​ളി ഒ​ന്നാം​മൈ​ൽ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ഷെ​രീ​ഫും ര​ണ്ടാ​ന​മ്മ അ​നീ​ഷ​യും ചേ​ർ​ന്ന് കു​ട്ടി​യെ ക്രൂ​ര​മ​ർ​ദ​ന​ത്തി​ന് ഇ​ര​യാ​ക്കു​ക​യാ​യി​രു​ന്നു.

വ​ര്‍​ഷ​ങ്ങ​ള്‍ നീ​ണ്ട ചി​കി​ത്സ​യി​ലൂ​ടെ​യാ​ണ് കു​ട്ടി ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ​യെ​ത്തി​യ​ത്. എ​ന്നാ​ല്‍ ത​ല​ച്ചോ​റി​നേ​റ്റ ക്ഷ​തം കു​ട്ടി​യു​ടെ മാ​ന​സി​ക വ​ള​ര്‍​ച്ച​യെ ബാ​ധി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ന് ശേ​ഷം ഷെ​ഫീ​ഖ് വ​ർ​ഷ​ങ്ങ​ളാ​യി അ​ൽ അ​സ്ഹ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ സം​ര​ക്ഷ​ണ​യി​ലാ​ണു​ള്ള​ത്. രാ​ഗി​ണി എ​ന്ന ആ​യ​യാ​ണ് കു​ട്ടി​യെ പ​രി​ച​രി​ക്കു​ന്ന​ത്.

2021ലാ​ണ് കേ​സി​ൽ വി​ചാ​ര​ണ തു​ട​ങ്ങി​യ​ത്. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ വി​ചാ​ര​ണ പൂ​ർ​ത്തി​യാ​യി​രു​ന്നു. ദൃ​ക്‌​സാ​ക്ഷി​ക​ളി​ല്ലാ​ത്ത കേ​സി​ല്‍ മെ​ഡി​ക്ക​ല്‍ തെ​ളി​വു​ക​ളു​ടേ​യും സാ​ഹ​ച​ര്യ തെ​ളി​വു​ക​ളു​ടേ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് പൊ​ലീ​സ് വാ​ദം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.