വിൻഡീസിനെതിരായ ടി20; ഇന്ത്യന്‍ വനിതകള്‍ക്ക് ഭേദപ്പെട്ട സ്കോര്‍
Tuesday, December 17, 2024 9:54 PM IST
നവി മുംബൈ: വെസ്റ്റ് ഇന്‍ഡീസ് വനിതകള്‍ക്കെതിരായ രണ്ടാം ടി20യില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ഭേദപ്പെട്ട സ്കോര്‍. ആദ്യ ഇന്നിംഗ്സിൽ ബാറ്റേന്തിയ ഇന്ത്യൻ പട 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് ആണ് എടുത്തത്.
ക്യാപ്റ്റൻ സ്മൃതി മന്ദാനയും റിച്ചാ ഘോഷും ചേർന്നാണ് ഇന്ത്യയെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. സ്മൃതി മന്ദാന 41 പന്തിൽ ഒമ്പത് ഫോറും ഒരു സിക്സും ഉൾപ്പെടെ 62 റൺസ് അടിച്ചു കൂട്ടി. റിച്ചാ ഘോഷ് 17 പന്തിൽ 32 റൺസും എടുത്തു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ മോശം പ്രകടനമാണ് കാഴ്ചവയ്ക്കാനായത്. രണ്ടാം ഓവറില്‍ ഉമ ചേത്രിയുടെ (4) വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. മൂന്നാമതെത്തിയ ജമീമ റോഡ്രിഗസിനും (13) തിളങ്ങാനായില്ല. രാഘ്വി ബിസ്റ്റും (5) നിരാശപ്പെടുത്തി.
പിന്നീട് എത്തിയ ദീപ്തി ശര്‍മ-സ്മൃതി സഖ്യം 56 റണ്‍സ് കൂട്ടിചേര്‍ത്തു. പിന്നാലെ ക്രീസിലെത്തിയ സജന വെറും മൂന്ന് പന്തിൽ രണ്ട് റൺസ് മാത്രമെടുത്ത് പുറത്തായി.
തുടർന്നെത്തിയ ദീപ്തി ശർമ (17), രഖ്വി ബിസ്ത് (5), ജെമീമ റോഡ്റിഗസ് (13), ഉമാ ഛേത്രി (4), സ്മൃതി മന്താന (62) എന്നിങ്ങനെയാണ് സ്കോർ.