ജോർജിയായിലെ ഹോട്ടലിൽ വിഷവാതകം ശ്വസിച്ച് 11 പേർക്ക് ദാരുണാന്ത്യം
Monday, December 16, 2024 9:15 PM IST
ന്യൂഡൽഹി: ജോർജിയായിലെ ഹോട്ടലിൽ വിഷവാതകം ശ്വസിച്ച് പതിനൊന്ന് ഇന്ത്യാക്കാർ ഉൾപ്പടെ പന്ത്രണ്ടു പേർ മരിച്ചു. ഗുദൗരിയിലെ ഇന്ത്യൻ ഹോട്ടലിലെ ജീവനക്കാരാണ് മരിച്ചത്. തബ്ലിസിയിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്.
മരണ കാരണം സംബന്ധിച്ച് അന്വേഷിച്ച് വരികയാണെന്നും ഇന്ത്യൻ എംബസി അറിയിച്ചു. മരിച്ചവരിൽ ഒരാൾ ജോർജിയൻ പൗരനെന്നാണ്. ഹോട്ടൽ കെട്ടിടത്തിലെ രണ്ടാം നിലയിലെ റൂമിൽ കിടന്നുറങ്ങുകയായിരുന്നു മരിച്ചവർ.
കാർബൺ മോണോക്സൈഡ് ശ്വസിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക സൂചന. അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.