വയനാട്ടിൽ സർക്കാർ ഭൂമിയിൽനിന്ന് ലക്ഷങ്ങളുടെ കാപ്പിയും കുരുമുളകും മോഷ്ടിച്ചു
Friday, December 13, 2024 2:14 AM IST
കല്‍പ്പറ്റ: സർക്കാർ ഭൂമിയിൽനിന്ന് ലക്ഷങ്ങൾ വിലവരുന്ന കാപ്പിയും കുരുമുളകും മോഷണം പോയി. വയനാട്ടിൽ അമ്പലവയൽ ചീങ്ങേരി ട്രൈബൽ എക്സ്റ്റൻഷൻ ഭൂമിയിലെ തോട്ടത്തിൽ ആണ് സംഭവം.
തോട്ടത്തിലെ നിരവധി കാപ്പി ചെടികളും നശിപ്പിച്ചിട്ടുണ്ട്. നിലവിൽ 14 തൊഴിലാളികൾ മാത്രമാണ് ഇവിടെയുള്ളത്.
പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. നൂറ് ഏക്കറോളം വരുന്ന ഭൂമി വേണ്ടവിധത്തിൽ സംരക്ഷിക്കുന്നില്ലെന്ന വിമർശനത്തിനിടെയാണ് മോഷണം നടന്നത്.