ന്യൂ​ഡ​ൽ​ഹി: രാ​ജ​സ്ഥാ​നി​ലെ ദൗ​സ​യി​ൽ 150 അ​ടി താ​ഴ്ച​യു​ള്ള കു​ഴ​ൽ​ക്കി​ണ​റി​ൽ വീ​ണ അ​ഞ്ചു​വ​യ​സു​കാ​ര​നെ സു​ര​ക്ഷി​ത​നാ​യി പു​റ​ത്തെ​ത്തി​ക്കാ​നു​ള്ള ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ന്നു.

155 അ​ടി ആ​ഴ​ത്തി​ലും നാ​ല് അ​ടി വീ​തി​യി​ലും ഒ​രു തു​ര​ങ്കം നി​ർ​മി​ച്ച് കു​ട്ടി​ക്ക​രി​കി​ലെ​ത്താ​നു​ള്ള ശ്ര​മ​മാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്. മൂ​ന്ന് ദി​വ​സ​മാ​യി കു​ട്ടി കു​ഴ​ൽ​ക്കി​ണ​റി​ൽ കു​ടു​ങ്ങി​കി​ട​ക്കു​ക​യാ​ണ്.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് അ​ഞ്ചു​വ​യ​സു​കാ​ര​ൻ ആ​ര്യ​ൻ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. കു​ട്ടി കാ​ളീ​ഘാ​ട്ട്‌ ഗ്രാ​മ​ത്തി​ലെ ഒ​രു ഫാ​മി​ൽ ക​ളി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് തു​റ​ന്ന കു​ഴ​ൽ​ക്കി​ണ​റി​ൽ വീ​ണ​ത്.

ക​യ​റും മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച് കു​ട്ടി​യെ പു​റ​ത്തെ​ടു​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല. പൈ​പ്പ് വ​ഴി​യാ​ണ് കു​ട്ടി​ക്ക് ഓ​ക്‌​സി​ജ​ൻ വി​ത​ര​ണം ചെ​യ്യു​ന്ന​തെ​ന്നും ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും വാ​ർ​ത്താ ഏ​ജ​ൻ​സി​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന (എ​ൻ​ഡി​ആ​ർ​എ​ഫ്), സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ സേ​ന (എ​സ്ഡി​ആ​ർ​എ​ഫ്), സി​വി​ൽ ഡി​ഫ​ൻ​സ് ടീ​മു​ക​ളും സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ഊ​ർ​ജ്ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.