കോ​ൽ​ക്ക​ത്ത: ഇ​ന്ത്യാ മു​ന്ന​ണി​യി​ലെ പ​രി​ഗ​ണ​ന​യ്ക്ക് ന​ന്ദി പ​റ​ഞ്ഞ് പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർജി. ഇ​ന്ത്യാ മു​ന്ന​ണി​യി​ലെ നേ​താ​ക്ക​ൾ ത​ന്നോ​ട് കാ​ണി​ച്ച പ​രി​ഗ​ണ​ന​യ്ക്ക് എ​ല്ലാ​വ​രോ​ടും ന​ന്ദി​യു​ണ്ട്. ഇ​ന്ത്യാ മു​ന്ന​ണി ന​ന്നാ​യി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് താ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും മ​മ​ത പ​റ​ഞ്ഞു.

എ​ല്ലാ​വ​രു​ടെ​യും ആ​രോ​ഗ്യ​ത്തി​നാ​യി പ്രാ​ർ​ഥി​ക്കു​ന്നു​വെ​ന്നും മ​മ​ത പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം ഇ​ന്ത്യാ സ​ഖ്യ​ത്തി​ന്‍റെ നേ​തൃ​ത്വം ഏ​റ്റെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ണ്ടെ​ന്ന് മ​മ​ത ബാ​ന​ർ​ജി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ മ​മ​ത​യെ പി​ന്തു​ണ​ച്ച് ആ​ർ​ജെ​ഡി നേ​താ​വ് ലാ​ലു പ്ര​സാ​ദ് യാ​ദ​വ് രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

കോ​ൺ​ഗ്ര​സി​ന്‍റെ എ​തി​ർ​പ്പ് ഗൗ​ര​വ​മാ​ക്കേ​ണ്ട​തി​ല്ലെ​ന്നും മ​മ​ത​യ്ക്ക് ഉ​ത്ത​ര​വാ​ദി​ത്വം ന​ൽ​ക​ണ​മെ​ന്നും ലാ​ലു പ്ര​സാ​ദ് യാ​ദ​വ് പ​റ​ഞ്ഞു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് മ​മ​ത ന​ന്ദി പ​റ​ഞ്ഞ് രം​ഗ​ത്തെ​ത്തി​യ​ത്.