ല​ണ്ട​ൻ: ‍യു​വേ​ഫ ചാ​ന്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ന്‍റെ ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ ഇ​ന്ന് ക​രു​ത്ത​ർ ക​ള​ത്തി​ലി​റ​ങ്ങും. സ്പാ​നീ​ഷ് വ​ന്പ​ൻ​മാ​രാ​യ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്കും അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​നും ഇം​ഗ്ലീ​ഷ് ക​രു​ത്ത​രാ​യ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്കും ആ​ഴ്സ​ണ​ലി​നും ഇ​ന്ന് മ​ത്സ​ര​മു​ണ്ട്.

ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 11.15ന് ​ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡ് സ്ലൊ​വാ​ക്യ​ൻ ക്ല​ബാ​യ സ്ലോ​വ​ൻ ബ്രാ​റ്റി​സ്‌​ലാ​വ​യെ നേ​രി​ടും. മാ​ഡ്രി​ഡി​ലെ മെ​ട്രോ​പോ​ളി​റ്റാ​നോ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം ന​ട​ക്കു​ക.

എ​ഫ്സി ബാ​ഴ്സ​ലോ​ണ ജ​ർ​മ​ൻ‌ ടീ​മാ​യ ബോ​റൂ​സി​യ ഡോ​ർ​ട്മു​ണ്ടി​നെ നേ​രി​ടും. ഇ​ന്ത്യ​ൻ സ​മ​യം നാ​ളെ പു​ല​ർ​ച്ചെ 1.30നാ​ണ് മ​ത്സ​രം. സി​ഗ്ന​ൽ ഇ​ടു​ന സ്റ്റേ​ഡി​യ​മാ​ണ് വേ​ദി.

ഇ​ന്ത്യ​ൻ സ​മ​യം നാ​ളെ പു​ല​ർ​ച്ചെ 1.30ന് ​ന​ട​ക്കു​ന്ന മാ​ഞ്ച​സ്റ്റ​ർ സി​റ്റി ഇ​റ്റാ​ലി​യ​ൻ ക്ല​ബാ​യ യു​വ​ന്‍റ​സി​നെ നേ​രി​ടും. അ​ല​യ​ൻ​സ് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം ന​ട​ക്കു​ക.

നി​ല​വി​ൽ 18 പോ​യി​ന്‍റു​മാ​യി ലി​വ​ർ​പൂ​ൾ എ​ഫ്സി​യാ​ണ് ലീ​ഗ് ടേ​ബി​ളി​ൽ ഒ​ന്നാ​മ​ത്.