സുരേഷ് ഗോപിയുടെ വീട്ടില് മോഷണം; രണ്ടു പേർ കസ്റ്റഡിയിൽ
Wednesday, December 11, 2024 6:18 AM IST
കൊല്ലം: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കുടുംബവീട്ടിലെ മോഷണവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരാണോ മോഷണം നടത്തിയതെന്നതിൽ വ്യക്തത വന്നിട്ടില്ലെന്നും ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.
കൊല്ലം മാടനടയിലെ സുരേഷ് ഗോപിയുടെ കുടുംബവീട്ടിലാണ് മോഷണം നടന്നത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് മോഷണ വിവരം പുറത്തറിഞ്ഞത്. പൂട്ടിക്കിടന്ന ഷെഡിന്റെ ഗ്രിൽ തകർത്താണ് മോഷ്ടാക്കൾ ഉള്ളിൽ കടന്നത്.
ഒരു ബന്ധു വീട്ടിലെത്തിയപ്പോൾ ഗ്രിൽ തകർത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പൈപ്പുകളും പഴയ പാത്രങ്ങളും നഷ്ടമായതായി കണ്ടെത്തിയത്.