പെരുമ്പാവൂരിൽ ഇതരസംസ്ഥാന തൊഴിലാളികൾ കഞ്ചാവുമായി പിടിയിൽ
Wednesday, December 11, 2024 2:03 AM IST
കൊച്ചി: പെരുമ്പാവൂരിൽ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ. ഒഡീഷ സ്വദേശികളായ അമ്മായിയും മരുമകനുമാണ് പിടിയിലായത്.
സരോജ് ബഹ്റ എന്നയാളും ഇയാളുടെ ഭാര്യാ മാതാവ് മാലതി ഡെഹുരി എന്നിവരാണ് പെരുന്പാവൂർ പോലീസിന്റെ പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് രണ്ട് കിലോ കഞ്ചാവും പിടിച്ചെടുത്തു.
ഒഡീഷയിൽ നിന്ന് വാങ്ങുന്ന കഞ്ചാവ് പെരുമ്പാവൂരിലെ വാടക വീട്ടിൽ എത്തിച്ച ശേഷം വിൽപ്പന നടത്തുകയായിരുന്നു ഇരുവരും. പെരുമ്പാവൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.