നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡ് തുറന്നതില്‍ നടപടി വേണം; രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത
Tuesday, December 10, 2024 11:38 AM IST
ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ചട്ടവിരുദ്ധമായി തുറന്ന് പരിശോധിച്ചതില്‍ നടപടി ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത. സംഭവത്തിൽ ഹൈക്കോടതിക്കും സുപ്രീംകോടതിക്കും പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് കത്തിൽ പറയുന്നു.
ജുഡീഷ്യറിയുടെ ഭരണതലത്തിലാണ് ഇക്കാര്യത്തിൽ നടപടിയെടുക്കേണ്ടത്. അതുണ്ടാകാത്ത സാഹചര്യത്തിലാണ് രാഷ്ട്രപതിക്ക് കത്ത് നൽകുന്നതെന്നും അതിജീവിത വ്യക്തമാക്കി.
മെമ്മറി കാർഡ് പുറത്തുപോയാൽ അത് തന്റെ ജീവിതത്തെ ആകെ ബാധിക്കുന്ന പ്രശ്നമാണ്. അതുകൊണ്ട് കുറ്റക്കാർക്കെതിരേ അന്വേഷണം വേണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.