ചാണ്ടി ഉമ്മന്‍ സഹോദരതുല്യന്‍; ഭിന്നതയില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍
Tuesday, December 10, 2024 10:48 AM IST
തിരുവനന്തപുരം: ചാണ്ടി ഉമ്മന്‍ തനിക്ക് സഹോദരതുല്യനാണെന്നും അദ്ദേഹവുമായി ഭിന്നതയില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍. പാര്‍ട്ടി നേതൃത്വത്തോടാണ് അദ്ദേഹം പറയാനുള്ളത് പറഞ്ഞത്. ചാണ്ടി ഉമ്മന്‍ മുന്നോട്ട് വച്ച ആശങ്കകള്‍ പാര്‍ട്ടിയാണ് പരിശോധിക്കേണ്ടതെന്നും രാഹുല്‍ പ്രതികരിച്ചു.
ചാണ്ടി ഉമ്മന്റെ സാന്നിധ്യവും പാലക്കാട് തെരഞ്ഞടുപ്പില്‍ ഗുണം ചെയ്തു. കോണ്‍ഗ്രസിലെ ഭിന്നതയല്ല ജനകീയ വിഷയങ്ങളാണ് ഇപ്പോള്‍ ചര്‍ച്ച ആക്കേണ്ടതെന്നും രാഹുല്‍ പറഞ്ഞു.
പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ തനിക്ക് ചുമതല നല്‍കിയില്ലെന്ന് ചാണ്ടി ഉമ്മന്‍ പ്രതികരിച്ചിരുന്നു. കൂടുതൽ കാര്യങ്ങൾ ഒന്നും പറയുന്നില്ലെന്നും ചാണ്ടി പറഞ്ഞു.
പ്രചാരണത്തിനായി ഒരു ദിവസം മാത്രമാണ് പാലക്കാട് പോയത്. എല്ലാവരെയും ഒന്നിച്ചു നിർത്തി നേതൃത്വം മുന്നോട്ടുപോണ്ട് പോകണമെന്നും ചാണ്ടി പറഞ്ഞിരുന്നു