ല​ണ്ട​ൻ: ‍യു​വേ​ഫ ചാ​ന്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ന്‍റെ ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ ഇ​ന്ന് ക​രു​ത്ത​ർ ക​ള​ത്തി​ലി​റ​ങ്ങും. നി​ല​വി​ലെ ചാ​ന്പ്യ​ൻ​മാ​രാ​യ റ​യ​ൽ മാ​ഡ്രി​ഡി​നും ഇം​ഗ്ലീ​ഷ് ക​രു​ത്ത​രാ​യ ലി​വ​ർ​പൂ​ൾ എ​ഫ്സി​ക്കും ജ​ർ​മ​ൻ വ​ന്പ​ൻ​മാ​രാ​യ ബ​യേ​ൺ മ്യൂ​ണി​ക്കി​നും ഫ്ര​ഞ്ച് ചാ​ന്പ്യ​ൻ​മാ​രാ​യ പി​എ​സ്ജി​ക്കും ഇ​ന്ന് മ​ത്സ​ര​മു​ണ്ട്.

ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 11.15ന് ​ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ലി​വ​ർ​പൂ​ൾ എ​ഫ്സി സ്പാ​നീ​ഷ് ടീ​മാ​യ ജി​റോ​ണ എ​ഫ്സി​യെ നേ​രി​ടും. ജി​റോ​ണ​യു​ടെ ഹോം ​ഗ്രൗ​ണ്ടാ​യ എ​സ്റ്റാ​ഡി മോ​ണ്ടി​ലി​വി​യി​ലാ​ണ് മ​ത്സ​രം ന​ട​ക്കു​ക.

നി​ല​വി​ലെ ചാ​ന്പ്യ​ൻ​മാ​രാ​യ റ​യ​ൽ മാ​ഡ്രി​ഡി​ന്‍റെ എ​തി​രാ​ളി ഇ​റ്റാ​ലി​യ​ൻ ക്ല​ബാ​യ അ​റ്റ​ലാ​ന്‍റ ബി​സി​യാ​ണ്. ഇ​ന്ത്യ​ൻ സ​മ​യം നാ​ളെ പു​ല​ർ​ച്ചെ 1.30നാ​ണ് മ​ത്സ​രം. അ​റ്റ​ലാ​ന്‍റ​യു​ടെ ഹോം​ഗ്രൗ​ണ്ടാ​യ ജെ​വി​സ് സ്റ്റേ​ഡി​യ​മാ​ണ് വേ​ദി.

ഇ​ന്ത്യ​ൻ സ​മ​യം നാ​ളെ പു​ല​ർ​ച്ചെ 1.30ന് ​ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ബ​യേ​ൺ മ്യൂ​ണി​ക്ക് യു​ക്രെ​യ്ൻ ക്ല​ബാ​യ ഷാ​ക്ത​ർ ഡോ​ണെ​റ്റ്സ്കി​നെ നേ​രി​ടും. പി​എ​സ്ജി​യു​ടെ എ​തി​രാ​ളി ഓ​സ്ട്രി​യ​ൻ ടീ​മാ​യ ആ​ർ​ബി സാ​ൾ​സ്ബ​ർ​ഗാ​ണ്.

നി​ല​വി​ൽ 15 പോ​യി​ന്‍റു​മാ​യി ലി​വ​ർ​പൂ​ൾ എ​ഫ്സി​യാ​ണ് ലീ​ഗ് ടേ​ബി​ളി​ൽ ഒ​ന്നാ​മ​ത്.