ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക മു​ൻ മു​ഖ്യ​മ​ന്ത്രി​യും മു​ൻ കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യി​രു​ന്ന എ​സ്.​എം. കൃ​ഷ്ണ അ​ന്ത​രി​ച്ചു. 93 വ​യ​സാ​യി​രു​ന്നു. പു​ല​ർ​ച്ചെ ബം​ഗ​ളൂ​രു​വി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് വി​ശ്ര​മ ജീ​വി​ത​ത്തി​ലാ​യി​രു​ന്നു.

1999 മു​ത​ൽ 2004 വ​രെ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന എ​സ്.​എം.​കൃ​ഷ്ണ ര​ണ്ടാം യു​പി​എ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് 2009 മു​ത​ൽ 2012 വ​രെ​യാ​ണ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യാ​യി​രു​ന്ന​ത്. 2004 മു​ത​ൽ 2008 വ​രെ മ​ഹാ​രാ​ഷ്ട്ര ഗ​വ​ർ​ണ​റാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

കോ​ൺ​ഗ്ര​സി​ലെ മു​തി​ർ​ന്ന നേ​താ​വി​യി​രു​ന്ന അ​ദ്ദേ​ഹം 2017-ൽ ​കോ​ൺ​ഗ്ര​സ് വി​ട്ട് ബി​ജെ​പി​യി​ൽ ചേ​ർ​ന്നി​രു​ന്നു. 1962-ൽ ​പ്ര​ജാ സോ​ഷ്യ​ലി​സ്റ്റ് പാ​ർ​ട്ടി​യി​ലൂ​ടെ​യാ​ണ് രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ച്ച​ത്. ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​നെ മ​ഹാ​ന​ഗ​ര​മാ​ക്കി വ​ള​ർ​ത്തു​ന്ന​തി​ൽ എ​സ്.​എം.​കൃ​ഷ്ണ​യു​ടെ പ​ങ്ക് വ​ലു​താ​യി​രു​ന്നു.