സിവില്‍ സര്‍വീസ് മെയിന്‍സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
Monday, December 9, 2024 11:50 PM IST
ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് മെയിന്‍സ് 2024 ഫലം പ്രസിദ്ധീകരിച്ചു. യൂണിയന് പബ്ലിക് സര്‍വീസ് കമ്മീഷനാണ് ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 20 മുതല്‍ 29 വരെയായിരുന്നു മെയിന്‍സ് പരീക്ഷ.
ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റിലൂടെ ഫലമറിയാം. മെയിന്‍സ് പരീക്ഷ പാസായവരുടെ റോള്‍ നമ്പരുകളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. മെയിന്‍സ് പരീക്ഷയ്ക്ക് വിജയിക്കുന്നവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം.
അഭിമുഖത്തിന് മുമ്പ് ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമായിട്ടുള്ള ഡീറ്റെയില്‍ അപ്ലിക്കേഷന്‍ ഫോം പൂരിപ്പിക്കണം.