ചട്ടങ്ങൾ ലംഘിക്കുന്നു; ജഗ്ദീപ് ധൻകറിനെതിരെ അവിശ്വാസ പ്രമേയ നീക്കം
Monday, December 9, 2024 6:10 PM IST
ന്യൂഡൽഹി: പക്ഷപാതപരമായി ചട്ടങ്ങൾ ലംഘിച്ച് ഇടപെടുന്നു എന്ന് ആരോപിച്ച് രാജ്യസഭാ ചെയര്‍മാര്‍ ജഗ്ദീപ് ധൻകറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷ നീക്കം. ഇതു സംബന്ധിച്ച് തൃണമൂല്‍ കോൺഗ്രസ്, എസ്പി, എഎപി എന്നീ പാർട്ടികളുമായി കോണ്‍ഗ്രസ് ചർച്ച നടത്തി.
തങ്ങളുടെ എംപിമാരുടെ പ്രസംഗങ്ങള്‍ തടസപ്പെടുത്തുകയും നിര്‍ണായക വിഷയങ്ങളില്‍ മതിയായ സംവാദം അനുവദിക്കാതിരിക്കുകയും തര്‍ക്ക ചര്‍ച്ചകളില്‍ ഭരണകക്ഷിക്ക് അനുകൂലമായി പെരുമാറുകയും ചെയ്തുവെന്നാണ് പ്രതിപക്ഷ ആരോപണം.
അനാവശ്യ ചര്‍ച്ചക്ക് അവസരമൊരുക്കി ജനാധിപത്യത്തെ കശാപ്പ് ചെയ്യാനാണ് ജഗദീപ് ധന്‍കര്‍ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. അവിശ്വാസ പ്രമേയ കാര്യത്തിൽ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം സമവായത്തിൽ എത്തിയിട്ടില്ലെങ്കിലും ചര്‍ച്ചകൾ പുരോഗമിക്കുകയാണ്.