മണിപ്പൂര്‍ കലാപം: സ്ഥിതി വിവര റിപ്പോര്‍ട്ട് തേടി സുപ്രീംകോടതി
Monday, December 9, 2024 4:03 PM IST
ന്യൂഡല്‍ഹി: മണിപ്പൂര്‍ കലാപത്തില്‍ സ്ഥിതി വിവര റിപ്പോര്‍ട്ട് തേടി സുപ്രീംകോടതി. കലാപത്തില്‍ കത്തിച്ചതും കൊള്ളയടിക്കപ്പെട്ടതുമായ സ്വത്തുക്കളുടെ വിവരമാണ് തേടിയത്. ഇക്കാര്യങ്ങള്‍ മുദ്ര വച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കണം.
ഇത്തരം കേസുകളില്‍ പ്രതികള്‍ക്കെതിരേ സ്വീകരിച്ച നടപടികളും അറിയിക്കണം. ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിര്‍ദേശം. കേസ് ജനുവരി 20ന് കോടതി വീണ്ടും പരിഗണിക്കും.