കളർകോട് അപകടം: ആൽവിൻ ജോർജിനു കണ്ണീരോടെ വിട
Monday, December 9, 2024 4:01 PM IST
ആലപ്പുഴ: കളർകോട് വാഹനാപകടത്തിൽ മരിച്ച എടത്വ സ്വദേശി ആൽവിൻ ജോർജിനു കണ്ണീരോടെ വിട. എടത്വ സെന്റ് ജോര്‍ജ് ഫൊറോനാപള്ളിയിലെ പ്രാർഥനകള്‍ക്കുശേഷം പള്ളി സെമിത്തേരിയില്‍ ആൽവിന്റെ മൃതദേഹം സംസ്കരിച്ചു.
തലവടിയിലെ വീട്ടിൽ നടന്ന പൊതുദർശനത്തിൽ മന്ത്രി സജി ചെറിയാൻ അന്തിമോപചാരം അർപ്പിച്ചു. ആല്വിന് പഠിച്ച എടത്വ സെന്റ് അലോഷ്യസ് ഹയര്‍ സെക്കൻഡറി സ്കൂളില്‍ നടന്ന പൊതുദര്ശനത്തിൽ രമേശ് ചെന്നിത്തലയും അന്തിമോപചാരം അർപ്പിച്ചു.
ആൽവിന്റെ സുഹൃത്തുക്കളും അധ്യാപകരും അന്ത്യാഞ്ജലി അർപ്പിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ചയാണ് ആൽവിൻ മരിച്ചത്.