ബംഗാളില്‍ നാടന്‍ബോംബ് നിര്‍മാണത്തിനിടെ സ്ഫോടനം; മൂന്ന് പേര് മരിച്ചു
Monday, December 9, 2024 10:50 AM IST
കോല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ നാടന്‍ബോംബ് നിര്‍മാണത്തിനിടെയുണ്ടായ പൊട്ടിത്തെറിയില്‍ മൂന്ന് പേര് മരിച്ചു. ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം.
പോലീസ് സ്ഥലത്തെത്തി പരിശോധന തുടരുകയാണ്. വീടിനുള്ളില്‍ നാടന്‍ബോംബ് നിര്‍മിക്കുന്നതിനിടെ പൊട്ടിത്തെറി ഉണ്ടാവുകയായിരുന്നു.
ബോംബ് നിര്‍മിച്ചത് എന്തിനാണെന്ന് അടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു.