ഏകീകൃത സിവിൽ കോഡ് ഉടൻ നടപ്പിലാക്കും : അലഹബാദ് ഹൈക്കോടതി ജഡ്ജി
Monday, December 9, 2024 4:04 AM IST
ലക്നോ: രാജ്യത്ത് ഏകീകൃത സിവിൽ കോഡ് ഉടൻ നടപ്പിലാക്കുമെന്ന് അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖർ കുമാർ യാദവ്. ഇന്ത്യ ഭൂരിപക്ഷത്തിന്റെ ആഗ്രഹപ്രകാരം തന്നെ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിശ്വഹിന്ദു പരിഷത്തിന്റെ പരിപാടിയിൽ സംസാരിക്കുന്നതിനിടയിലാണ് സിറ്റിംഗ് ജഡ്ജിയുടെ പരാമർശം. ഹിന്ദു സംസ്കാരം മുസ്ലീം വിഭാഗത്തിലുള്ളവർ പിന്തുടരുമെന്ന് കരുതുന്നില്ല.
ഹിന്ദു സംസ്കാരത്തോട് അനാദരവ് കാട്ടരുത് എന്നാണ് ആഭ്യർഥനയെന്നും ശേഖർ കുമാർ യാദവ് കൂട്ടിച്ചേർത്തു. അലഹബാദ് ഹൈക്കോടതി ജഡ്ജിയുടെ പരാമര്‍ശത്തിനെതിരെ മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്സിംഗ് ഉൾപ്പടെയുള്ളവർ രംഗത്തെത്തി.