അൻവർ തൃണമൂൽ കോൺഗ്രസിലേക്ക്; ചർച്ച നടത്തി, ഡിഎംകെയുമായുള്ള തന്റെ ബന്ധം മുഖ്യമന്ത്രി തടഞ്ഞുവെന്ന് അൻവർ
Sunday, December 8, 2024 10:53 AM IST
ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ട് ചർച്ച നടക്കുകയാണെന്ന് പി.വി. അൻവർ എംഎൽഎ. ഡിഎംകെയുമായുള്ള തന്റെ ബന്ധം ഉലച്ചതാണ്.
മുഖ്യമന്ത്രി പിണറായി വിജയൻ സ്റ്റാലിനുമായി ഇടപെട്ട് ഡിഎംകെ പ്രവേശനം മുടക്കി. പലതവണ മുഖ്യമന്ത്രി ഇതിനായി ഇടപെട്ടെന്നും അൻവർ പറഞ്ഞു.
യുഡിഎഫിലേക്ക് താൻ ചേരാൻ ശ്രമിക്കുന്നില്ല. ബിജെപിയെയും വർഗീയതയെയും തടയുകയാണ് ലക്ഷ്യം. നാട്ടിൽ സമാധാനപരമായി ജീവിക്കാൻ കഴിയുന്ന അന്തരീക്ഷം നിലനിർത്തുക എന്നതാണ് തന്റെ ഉദ്ദേശമെന്നും അൻവർ വ്യക്തമാക്കി.