മല്ലൂ ഹിന്ദു വാട്സ് ആപ്പ് ഗ്രൂപ്പ്; ഗോപാലകൃഷ്ണന്റെ ഫോൺ നിരന്തരം റീസെറ്റുചെയ്തു, തെളിവില്ലെന്ന് ഫോറൻസിക് റിപ്പോർട്ട്
Sunday, December 8, 2024 8:53 AM IST
തിരുവനന്തപുരം: മതാടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരുടെ വാട്സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച ഗോപാലകൃഷ്ണൻ ഐഎഎസിന്റെ ഫോണിന്റെ ഫോറൻസിക് പരിശോധനാ ഫലം പുറത്ത്. ഫോൺ രണ്ട് തവണ ഫാക്ടറി റീസെറ്റുചെയ്തശേഷമാണ് പരിശോധനയ്ക്കായി കൈമാറിയത്.
വാട്സ് ആപ്പ് ഇല്ലാത്ത ഐഫോൺ ആണ് ഗോപാലകൃഷ്ണൻ ആദ്യം കൈമാറിയത്. പിന്നീട് വീണ്ടും ആവശ്യപ്പെട്ടപ്പോളാണ് വാട്സ് ആപ്പ് ഉള്ള ഫോൺ കൈമാറിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം മല്ലു ഹിന്ദു വാട്സ് ആപ്പ് ഗ്രൂപ്പ് കേസിൽ ഗോപാലകൃഷ്ണനെതിരെയുള്ള ചാർജ് മെമ്മോ പുറത്തുവന്നു. ഗ്രൂപ്പ് ഉണ്ടാക്കിയതും പോലീസിൽ വ്യാജ പരാതി നൽകിയതുമൊന്നും മെമ്മോയിൽ ഉൾപ്പെടുത്തിയിട്ടില്ല. ആരോപണങ്ങള്‍ ലഘൂകരിച്ച് ഗോപാലകൃഷ്ണനെ രക്ഷിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്ന് ആക്ഷേപമുയരുന്നുണ്ട്.
ഗോപാലകൃഷ്ണനെതിരായ ഗുരുതര കാര്യങ്ങളാണ് സർക്കാർ ഒഴിവാക്കിയിരിക്കുന്നത്. ഐഎഎസുകാർക്കിടയിൽ വിഭാഗീയതയുണ്ടാക്കാൻ ശ്രമിച്ചു എന്ന് മാത്രമാണ് മെമ്മോയിൽ പറയുന്നത്.