മുത്തച്ഛനൊപ്പം നടന്നുപോയ മൂന്നു വയസുകാരിക്കു നേരേ തെരുവുനായ ആക്രമണം
Sunday, December 8, 2024 2:01 AM IST
കൊല്ലം: മുത്തച്ഛനൊപ്പം നടന്നുപോയ മൂന്നു വയസുകാരിയെ തെരുവുനായ ആക്രമിച്ചു. കൊല്ലം നെടുമ്പനയിൽ ആണ് സംഭവം.
നടന്നുപോയ കുട്ടിയെ തെരുവുനായ കടിച്ച് വലിക്കൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് മുത്തച്ഛനാണ് നായയെ ഓടിച്ച് കുഞ്ഞിനെ രക്ഷിച്ചത്.
കുട്ടിയുടെ തലക്കും കൈകൾക്കും അടക്കം പരിക്കുണ്ട്. പരക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.