പെൺകുട്ടിയെ വെടിവച്ച് പരിക്കേൽപ്പിച്ച് യുവാവ് ജീവനൊടുക്കി
Saturday, December 7, 2024 11:23 PM IST
ലക്നോ: ഉത്തർപ്രദേശിലെ സംഭാലിൽ പെൺകുട്ടിയെ വെടിവച്ച് പരിക്കേൽപ്പിച്ച യുവാവ് സ്വയം വെടിവച്ച് ജീവനൊടുക്കി. സംഭാലിലെ അസ്മോലിയിലാണ് സംഭവം.
പരിക്കേറ്റ ബിഎസ്സി വിദ്യാർഥിനിയായ പെൺകുട്ടി (18) ആശുപത്രിയിൽ ചികിത്സയിലാണ്. അംരോഹ സ്വദേശി ഗൗരവ് (25)ആണ് മരിച്ചത്.
സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ല. സംഭവസ്ഥലത്തു നിന്നും തോക്ക് കണ്ടെടുത്തു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.