ലോക ചെസ് ചാമ്പ്യൻഷിപ്പ്; പത്താം മത്സരവും സമനിലയിൽ
Saturday, December 7, 2024 6:25 PM IST
സിംഗപ്പൂർ: ലോക ചെസ് ചാമ്പ്യൻഷിപ്പിൽ പത്താം മത്സരവും സമനിലയിൽ. ഇതോടെ തുടർച്ചയായ ഏഴാം മത്സരമാണ് സമനിലയിൽ പിരിയുന്നത്.
ഇന്ന് നടന്ന മത്സരത്തിൽ ഗുകേഷിനും ഡിംഗ് ലിറനും അഞ്ച് പോയിന്റുകൾ വീതം നേടി സമനിലയിലെത്തി. നാല് മത്സരമാണ് ചാമ്പ്യൻഷിപ്പിൽ ഇനി ബാക്കിയുള്ളത്.
നാളെയാണ് 11 ആം മത്സരം. ആകെ 14 മത്സരങ്ങളാണ് ചാന്പ്യൻഷിപ്പിലുള്ളത്. നേരത്തെ ഒന്നാം പോരാട്ടത്തിൽ ലിറനും മൂന്നാം പോരാട്ടത്തിൽ ഗുകേഷും വിജയിച്ചിരുന്നു.