ട്രോളി ബാഗ് വിവാദം: ബിന്ദു കൃഷ്ണയുടെ മൊഴിയെടുത്തു
Saturday, December 7, 2024 3:44 PM IST
ആലപ്പുഴ: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ നീല ട്രോളി ബാഗ് വിവാദത്തില്‍ കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണയുടെ മൊഴിയെടുത്തു. പാലക്കാട്ടുനിന്നെത്തിയ പോലീസ് സംഘമാണ് മൊഴിയെടുത്തത്. ബിന്ദു കൃഷ്ണ ഡിജിപിക്ക് നൽകിയ പരാതിയിലാണ് നടപടി.
ബിന്ദു കൃഷ്ണയുടെ കൊല്ലത്തെ ഫ്ളാറ്റിലെത്തിയാണ് പോലീസ് മൊഴി രേഖപ്പെടുത്തിയത്. നേരത്തെ ഇതേ കേസിൽ ഷാനിമോള്‍ ഉസ്മാന്റെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിരുന്നു. പാലക്കാട്ടുനിന്നുള്ള പോലീസ് സംഘം തന്നെയാണ് ആലപ്പുഴയിലെ ഷാനിയുടെ വീട്ടിലെത്തി മൊഴിയെടുത്തത്.
ട്രോളി ബാഗ് ആരോപണത്തിൽ തെളിവൊന്നും കണ്ടെത്താനായില്ലെന്ന് കാണിച്ച് സ്പെഷല്‍ ബ്രാഞ്ച് നേരത്തെ പാലക്കാട് എസ്പിക്ക് റിപ്പോര്‍ട്ട് കൈമാറിയിരുന്നു. തെളിവ് കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ തുടര്‍നടപടി ആവശ്യമില്ലെന്നും പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തില്‍ ഹോട്ടലില്‍ നീല ബാഗില്‍ കള്ളപ്പണം കൊണ്ടുവന്നുവെന്നായിരുന്നു ആരോപണം.