മാന്നാർ ജയന്തി കൊലക്കേസ്; ഭർത്താവ് കുട്ടികൃഷ്ണന് വധശിക്ഷ
Saturday, December 7, 2024 1:42 PM IST
ആലപ്പുഴ: മാന്നാറിൽ സംശയത്തിന്റെ പേരിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് കുട്ടികൃഷ്ണന് വധശിക്ഷ. മാവേലിക്കര അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി.
ഇരുപതുവർഷത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്. കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു.
2004 ഏപ്രിൽ രണ്ടിനാണ് കേസിനാസ്പദമായ സംഭവം.ഭാര്യ ജയന്തിയെ കുട്ടികൃഷ്ണൻ ഒന്നര വയസുകാരിയായ മകളുടെ മുന്നിൽ വച്ച് കറിക്കത്തിയും ചുറ്റികയും ഉളിയും ഉപയോഗിച്ച് കഴുത്തറുത്ത് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.
തൊട്ടടുത്ത ദിവസം രാവിലെ കുഞ്ഞുമായി മാന്നാര്‍ പൊലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിക്കുമ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് അറസ്റ്റിലായ കുട്ടികൃഷ്ണന് പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങി മുങ്ങുകയുമായിരുന്നു.
കൊലപാതകം നടന്ന വീടും വസ്തുവും വിറ്റ പണവുമായിട്ടാണ് നാടുവിട്ടത്. പിന്നീട് രണ്ട് വര്‍ഷം മുമ്പാണ് ഇയാൾ പിടിയിലാകുന്നത്. ഇതോടെയാണ് കേസില്‍ വിചാരണ വൈകിയത്.