മല്ലു ഹിന്ദു വാട്സ് ആപ്പ് ഗ്രൂപ്പ്; ഗോപാലകൃഷ്ണനെതിരെയുള്ള ഗുരുതര ആരോപണങ്ങൾ ഒഴിവാക്കി ചാർജ് മെമ്മോ
Saturday, December 7, 2024 11:17 AM IST
തിരുവനന്തപുരം: മല്ലു ഹിന്ദു വാട്സ് ആപ്പ് ഗ്രൂപ്പ് കേസിൽ വ്യവസായ വകുപ്പ് ഡയറക്ടർ ഗോപാലകൃഷ്ണനെതിരെയുള്ള ചാർജ് മെമ്മോ പുറത്ത്. ഗ്രൂപ്പ് ഉണ്ടാക്കിയതും പോലീസിൽ വ്യാജ പരാതി നൽകിയതുമൊന്നും മെമ്മോയിൽ ഉൾപ്പെടുത്തിയിട്ടില്ല. ആരോപണങ്ങള്‍ ലഘൂകരിച്ച് ഗോപാലകൃഷ്ണനെ രക്ഷിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്ന് ആക്ഷേപമുയരുന്നുണ്ട്.
ഗോപാലകൃഷ്ണനെതിരായ ഗുരുതര കാര്യങ്ങളാണ് സർക്കാർ ഒഴിവാക്കിയിരിക്കുന്നത്. ഐഎഎസുകാർക്കിടയിൽ വിഭാഗീയതയുണ്ടാക്കാൻ ശ്രമിച്ചു എന്ന് മാത്രമാണ് മെമ്മോയിൽ പറയുന്നത്.
ഒക്ടോബർ 31നാണ് കെ.ഗോപാലകൃഷ്ണൻ അഡ്മിനായി വാട്സ് ആപ്പ് ഉണ്ടാക്കിയത്. മണിക്കൂറുകൾക്കുള്ളിൽ ഗ്രൂപ്പ് ഡിലീറ്റ് ആക്കിയിരുന്നു. ഫോൺ ഹാക്ക് ചെയ്ത് ആരോ 11 വാട്സ് ആപ്പ് ഗ്രൂപ്പുകൾ ഒറ്റയടിക്ക് ഉണ്ടാക്കിയെന്നായിരുന്നു. ഗോപാലകൃഷ്ണന്റെ വിശദീകരണം.