ഇസ്രായേൽ ആക്രമണം; ഗാസയിൽ 17 പേർ കൊല്ലപ്പെട്ടു
Saturday, December 7, 2024 4:39 AM IST
ഗാസ: സെൻട്രൽ ഗാസയിൽ ഇസ്രായേൽ നടത്തിയ മിസൈൽ ആക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടു. നുസെറാത്തിലെ ക്യാന്പുകൾക്ക് നേരെ വെള്ളിയാഴ്ച പുലർച്ചെയാണ് ആക്രമണമുണ്ടായത്.
ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റെന്നും അഭയാർഥികൾ താമസിക്കുന്ന വീടുകൾ തകർന്നെന്നും ഗാസയിലെ സിവിൽ ഡിഫൻസ് ഏജൻസി അറിയിച്ചു.
ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണത്തിൽ ഗാസയിൽ ഇതുവരെ 44,612 പേർ കൊല്ലപ്പെട്ടുവെന്നും ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഫമാസ് വക്താവ് പറഞ്ഞു.