ക്രിസ്മസ് ബമ്പർ ലോട്ടറി അച്ചടിയിൽ ആശയക്കുഴപ്പം; അച്ചടി താൽക്കാലികമായി നിർത്തി
Friday, December 6, 2024 10:50 PM IST
തിരുവനന്തപുരം: ക്രിസ്മസ് ബമ്പർ ലോട്ടറി അച്ചടിയിൽ ആശയക്കുഴപ്പമുണ്ടായതിനെ തുടർന്ന് ലോട്ടറി അച്ചടി താൽക്കാലികമായി നിർത്തിവച്ചു. ലോട്ടറിയുടെ സമ്മാന ഘടനയിൽ മാറ്റം വരുത്തിയതോടെ ഏജന്റുമാർ പ്രതിഷേധത്തിലാണ്.
ഇതോടെ അച്ചടി നിർത്തിവയ്ക്കുകയായിരുന്നു. 5000, 2000, 1000 എന്നീ സമ്മാനങ്ങളുടെ ഘടനയിലാണ് മാറ്റംവരുത്തിയിട്ടുള്ളത്. കഴിഞ്ഞ വർഷത്തേക്കാൾ കുറവ് സമ്മാനങ്ങളാണ് ഇത്തവണ നൽകുന്നത്.
എന്നാൽ ഈ സമ്മാനങ്ങൾ കൂടിയാൽ മാത്രമേ വിൽപ്പന കാര്യമായി നടക്കുകയുള്ളു എന്നാണ് ഏജന്റുമാരുടെ വാദം. ഇക്കാര്യം ചൂണ്ടിക്കാട്ടി ലോട്ടറി ക്ഷേമനിധി ബോർഡ് ചെയർമാൻ ലോട്ടറി ഡയറക്ടർക്ക് കത്ത് നൽകിയിരുന്നു.