ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; ഒരാൾ കൂടി പിടിയിൽ
Friday, December 6, 2024 4:09 PM IST
കൊച്ചി: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ ഒരാൾ കൂടി പിടിയിൽ. കൊടുവള്ളി സ്വദേശി ജാഫറിനെയാണ് എറണാകുളം സൈബർ പോലീസ് പിടികൂടിയത്. കണ്ണൂരിൽ ഒളിവിൽ കഴിയുന്നതിനിടയിലാണ് ഇയാളെ പിടികൂടിയത്.
തേവര സ്വദേശിയിൽനിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം കാക്കനാട് സ്വദേശിനിയിൽനിന്നു പണം തട്ടിയ രണ്ടു പേരെ സൈബർ പോലീസ് പിടികൂടിയിരുന്നു. മലപ്പുറം സ്വദേശി മുഹമ്മദ് മുഫാസിൽ, കോഴിക്കോട് സ്വദേശി മീശബ് എന്നിവരെയാണ് എറണാകുളം സൈബർ പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയത്.
ഇവരെ ചോദ്യം ചെയ്തതിൽനിന്നും, കൊടുവള്ളി കേന്ദ്രീകരിച്ച് വൻ സംഘം പ്രവർത്തിക്കുന്നുണ്ട് പോലീസിനു വിവരം ലഭിച്ചു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ജാഫറിനെ പിടികൂടിയത്.