രണ്ട് ശബരിമല തീർഥാടകർ കുഴഞ്ഞുവീണ് മരിച്ചു
Friday, December 6, 2024 12:42 AM IST
പമ്പ: ശബരിമലയിലെത്തിയ രണ്ട് തീർഥാടകർ കുഴഞ്ഞുവീണ് മരിച്ചു. തെലങ്കാന മഹബൂബാദ് വെണ്ണാരം സ്വദേശി കാദല്ല വീരണ്ണ(50), ആന്ധ്രപ്രദേശ് വിജയവാഡ ഭവാനിപുരം മർനേനി മല്ലേശ്വര റാവു (64) എന്നിവരാണ് മരിച്ചത്.
കാദല്ല വീരണ്ണ ചന്ദ്രാനന്ദൻ റോഡിൽ പാറമട ഭാഗത്ത് വച്ചാണ് കുഴഞ്ഞുവീണത്. ഉടൻ തന്നെ പമ്പ ഗവ.ആശുപത്രിയിൽ എത്തിച്ചെങ്കിലും വ്യാഴാഴ്ച മരിച്ചു.
മല്ലേശ്വര റാവു അപ്പാച്ചിമേട്ടിൽ വച്ച് കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് അപ്പാച്ചിമേട് കാർഡിയോളജി സെന്ററിൽ പ്രഥമ ശുശ്രൂഷ നൽകി പമ്പ ഗവ ആശുപത്രിയിൽ എത്തിച്ചെങ്കിലും വ്യാഴാഴ്ച മരണപ്പെടുകയായിരുന്നു.