ഗുണ്ടാ ആക്രമണത്തിൽ ഒല്ലൂർ സിഐയ്ക്ക് പരിക്ക്
Thursday, December 5, 2024 7:59 PM IST
തൃശൂർ: ഗുണ്ടാ ആക്രമണത്തിൽ പോലീസ് ഉദ്യോഗസ്ഥന് പരിക്ക്. കാപ്പ പ്രതിയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ ഒല്ലൂർ സിഐ ഫർഷാദിനാണ് കുത്തേറ്റത്.
അഞ്ചേരി അയ്യപ്പൻകാവ് ക്ഷേത്രത്തിന് സമീപത്തുവച്ചാണ് സംഭവം. ഫർഷാദിന്റെ കൈയിലാണ് കുത്തേറ്റത്. പരിക്ക് സാരമുള്ളതല്ല.
മാരിമുത്തു എന്ന ഗുണ്ടയാണ് ഫർഷാദിനെ ആക്രമിച്ചത്. കാപ്പാ പ്രതിയെ വിട്ടയച്ചില്ലെച്ചില്ലെങ്കിൽ സ്റ്റേഷൻ ബോംബ് വച്ച് തകർക്കുമെന്ന് ഇയാൾ പോലീസ് സ്റ്റേഷനിലേക്ക് ഫോൺ വിളിച്ച് ഭീഷണിഭീഷണിപ്പെടുത്തിയിരുന്നു.
തുടർന്ന് ഇയാളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. മാരിമുത്തു അടക്കം മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.