ഉത്തർപ്രദേശിൽ കൂടുതൽ കർഷകർ അറസ്റ്റിൽ
Thursday, December 5, 2024 3:33 PM IST
ന്യൂഡൽഹി: ഉത്തർപ്രദേശിൽ കൂടുതൽ കർഷകർ അറസ്റ്റിൽ. കഴിഞ്ഞ ദിവസം അർധരാത്രിയിൽ ദളിത് പ്രേരണസ്ഥലിലേക്ക് മാർച്ച് നടത്തിയ 34 കർഷകരെയാണ് നോയിഡ പോലീസ് അറസ്റ്റു ചെയ്തത്.
ഇവരെ കോടതിയിൽ ഹാജരാക്കി ജയിലിൽ അടച്ചതായും പോലീസ് അറിയിച്ചു. പുതിയ കാര്‍ഷിക നിയമങ്ങളനുസരിച്ച്, കര്‍ഷകര്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരങ്ങളും ആനുകൂല്യങ്ങളും നല്‍കണം എന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് കർഷകർ മാർച്ച് നടത്തിയത്.
ഇതേ ആവശ്യം ഉന്നയിച്ച് ഭാരതീയ കിസാന്‍ പരിഷതിന്റെ(ബികെപി) നേതൃത്വത്തില്‍ 20 ജില്ലകളില്‍നിന്നുള്ള കര്‍ഷകർ തിങ്കളാഴ്ച പാർലമെന്റ് മാർച്ച് നടത്തിയിരുന്നു. മാർച്ച് യുപി-ഡൽഹി അതിർത്തിയിൽ പോലീസ് തടഞ്ഞിരുന്നു. തുടര്‍ന്ന് കര്‍ഷകര്‍ മണിക്കൂറുകള്‍ ദേശീയപാത ഉപരോധിച്ചു.
അതേസമയം വെള്ളിയാഴ്ച പഞ്ചാബ്-ഹരിയാന അതിർത്തിയിൽനിന്നും കർഷകർ പ്രതിഷേധ മാർച്ച് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.