നവീന്‍ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍
Thursday, December 5, 2024 3:16 PM IST
തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍. വെള്ളിയാഴ്ച സര്‍ക്കാര്‍ ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കും.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീന്റെ ഭാര്യ മഞ്ജുഷ നല്കിയ ഹര്‍ജിയിലാണ് സർക്കാർ നിലപാട് അറിയിക്കുക. കേസില്‍ പോലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നാണ് സര്‍ക്കാര്‍ നിലപാട്.
നവീന്റെ കുടുംബത്തോട് നീതി പുലര്‍ത്തുന്ന അന്വേഷണമാണ് പുരോഗമിക്കുന്നത്. എല്ലാ വശവും പോലീസ് പരിശോധിക്കുന്നുണ്ട്.
കൊലപാതകമാണോ എന്ന കുടുംബത്തിന്റെ സംശയത്തിലും അന്വേഷണം നടത്തും. കുടുംബത്തിന്റെ സകല ആശങ്കകളും പരിഹരിച്ചുകൊണ്ടാണ് മുന്നോട്ട് പോകുന്നത്.
കേസില്‍ സമഗ്രമായ അന്വേഷണമാണ് നടക്കുന്നതെന്നും ഈ സാഹചര്യത്തില്‍ സിബിഐക്ക് അന്വേഷണം കൈമാറേണ്ട സാഹചര്യമില്ലെന്നും കോടതിയിൽ സമർപ്പിക്കാൻ വേണ്ടി തയാറാക്കിയ സത്യവാംഗ്മൂലത്തിൽ പറയുന്നു.