പത്തിൽ ഒരു ടിക്കറ്റ് ഭാഗ്യംകൊണ്ടുവന്നു; 12 കോടിയുടെ ഭാഗ്യവാൻ കരുനാഗപ്പള്ളിയിൽ
Thursday, December 5, 2024 2:34 PM IST
കൊല്ലം: പൂജാ ബംപര്‍ അടിച്ചത് കൊല്ലം കരുനാഗപ്പള്ളി സ്വദേശി ദിനേശ് കുമാറിന്. കൊല്ലം കെഎസ്ആർടിസി ഡിപ്പോയ്ക്കു സമീപമുള്ള ജയകുമാര്‍ ലോട്ടറീസില്‍ നിന്നെടുത്ത പത്തു ടിക്കറ്റില്‍ JC 325526 എന്ന ടിക്കറ്റിനാണു ബംപറടിച്ചത്.
നികുതികൾ പിടിച്ചശേഷം 6.18 കോടി രൂപയാണു ദിനേശിനു കയ്യിൽ കിട്ടുക. സബ് ഏജന്റ് കൂടിയായ ദിനേശ് കുമാർ ഇവിടെനിന്ന് ഏജന്‍സി വ്യവസ്ഥയിലാണ് ടിക്കറ്റെടുത്തത്. അതിനാല്‍, സമ്മാനത്തുകയ്ക്കു പുറമേ ഒരു കോടി രൂപ കൂടി കമ്മീഷനായി ദിനേശിന് ലഭിക്കും.
39 ലക്ഷം പൂജാ ബമ്പര്‍ ലോട്ടറി ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിച്ചത്. 12 കോടി രൂപയാണ് ബംപര്‍ സമ്മാനം. അഞ്ച് പേര്‍ക്ക് ഒരു കോടിവീതമാണ് രണ്ടാം സമ്മാനം. ഓരോ പരമ്പരകള്‍ക്കും രണ്ട് വീതം 10 ലക്ഷംരൂപയാണ് മൂന്നാം സമ്മാനം.