എലത്തൂരിലെ ഇന്ധന ചോര്‍ച്ച; എച്ച്പിസിഎല്ലിന് വീഴ്ച ഉണ്ടായെന്ന് ഡെപ്യൂട്ടി കളക്ടര്‍
Thursday, December 5, 2024 1:28 PM IST
കോഴിക്കോട്: എലത്തൂരിലെ ഇന്ധന ചോര്‍ച്ചയില്‍ എച്ച്പിസിഎല്ലിന് വീഴ്ച ഉണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തലെന്ന് ഡെപ്യൂട്ടി കളക്ടര്‍. പ്ലാന്റിനോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. പ്ലാന്റിലെ ഭൂഗര്‍ഭ അറ പരിശോധിച്ച് ചോര്‍ച്ചയുണ്ടോ എന്ന് കണ്ടെത്താനും അടിയന്തര നിര്‍ദേശം നല്കി.
എലത്തൂരിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ഡിപ്പോയ്ക്ക് സമീപമുള്ള ഓടയിലൂടെ ഡീസൽ ഒഴുകിയെത്തുകയായിരുന്നു. പ്രദേശവാസികൾ വിഷയം ശ്രദ്ധയിൽപ്പെടുത്തിയതോടെ പ്രശ്നം പരിഹരിച്ചെന്ന് എച്ച്പിസിഎല്‍ അവകാശപ്പെട്ടിരുന്നു. എന്നാൽ ഇന്ന് രാവിലെ വീണ്ടും ഇന്ധന ചോർച്ച ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ പ്രതിഷേധം ശക്തമാക്കിയിരുന്നു.
അതേസമയം ഇന്ധന ചോർച്ച ഉണ്ടായ സ്ഥലത്ത് ദുരന്ത നിവാരണ അതോറിറ്റി, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, കോര്‍പറേഷനിലെ ആരോഗ്യ വിഭാഗം എന്നിവര്‍ ചേര്‍ന്ന് സംയുക്ത പരിശോധന നടത്തി. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തുടര്‍നടപടി സ്വീകരിക്കുക. പ്രദേശത്തെ
ജലാശയങ്ങള്‍ വൃത്തിയാക്കാന്‍ ഉടൻ നടപടി സ്വീകരിക്കുമെന്നാണ് വിവരം.