മുഷ്താഖ് അലി ട്രോഫിയിൽ ആന്ധ്രയെ നേരിടാൻ മുംബൈ; ചങ്കിടിപ്പോടെ കേരളം
Thursday, December 5, 2024 10:42 AM IST
ഹൈദരാബാദ്: സയിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി-20യിൽ ഇന്ന് മുംബൈ ആന്ധ്രയെ നേരിടും. വൈകുന്നേരം 4.30ന് ഹൈദരാബാദ്, രാജീവ് ഗാന്ധി സ്റ്റേഡിയത്തിലാണ് മത്സരം. കേരളം ഉൾപ്പെടുന്ന ഗ്രൂപ്പ് ഇയില്‍ നിന്ന് ക്വാര്‍ട്ടറിലെത്തുന്ന രണ്ടാമത്തെ ടീം ഏതെന്ന് തീരുമാനിക്കുന്ന മത്സരം കൂടിയാകും ഇന്നത്തേത്.
ഗ്രൂപ്പ് ഇയിൽ ആറു മത്സരങ്ങളിൽനിന്ന് നാലു ജയവും രണ്ടു തോൽവിയുമായി 16 പോയിന്റോടെ കേരളം മൂന്നാം സ്ഥാനത്താണ്. കളിച്ച അഞ്ചു മത്സരങ്ങളും ജയിച്ച ആന്ധ്രാപ്രദേശ് 20 പോയിന്റുമായി ഒന്നാം സ്ഥാനത്തുണ്ട്.
ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാരാണ് ക്വാര്‍ട്ടറിലേക്ക് കടക്കുക. നെറ്റ് റണ്‍റേറ്റില്‍ കേരളത്തെക്കാള്‍ (+1.018) നേരിയ മുന്‍തൂക്കം മുംബൈക്കുണ്ട് (+1.330). ഇന്ന് ആന്ധ്രയോട് ജയിക്കാനായില്ലെങ്കിൽ പോലും, കനത്ത തോൽവി വഴങ്ങിയില്ലെങ്കിൽ മുംബൈക്ക് ക്വാര്‍ട്ടറിലെത്താം.
കഴിഞ്ഞ മത്സരത്തില്‍ ആന്ധ്രയോട് വന്‍ തോല്‍വി വഴങ്ങിയതോടെയാണ് കേരളം മൂന്നാം സ്ഥാനത്തേക്ക് വീണത്. അതേസമയം, അവസാന മത്സരത്തില്‍ സര്‍വീസസിനെതിരെ മിന്നുംജയം നേടിയതോടെയാണ് മുംബൈ രണ്ടാമത് എത്തിയത്.