തിരുവണ്ണാമലൈയിൽ ഉരുൾപൊട്ടൽ; നിരവധി വീടുകൾക്ക് നാശനഷ്ടം, ഏഴു പേർ കുടുങ്ങിക്കിടക്കുന്നെന്ന് നാട്ടുകാർ
Sunday, December 1, 2024 10:21 PM IST
ചെന്നൈ: തമിഴ്നാട്ടിലെ തിരുവണ്ണാമലൈയിൽ ഉരുൾപൊട്ടൽ. നിരവധി വീടുകൾക്ക് നാശനഷ്ടം സംഭവിച്ചതായാണ് വിവരം.
കുട്ടികൾ അടക്കം ഏഴു പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
അതേസമയം ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മഴക്കെടുതിയിൽ മരണം ഒമ്പതായി. തമിഴ്നാട്ടിലും പുതുച്ചേരിയിലുമായാണ് ഒമ്പതു പേർ മരിച്ചത്.
അടുത്ത 12 മണിക്കൂറിൽ ഫിൻജാൽ ശക്തി ക്ഷയിച്ച് ന്യൂനമർദ്ദമായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 24 മണിക്കൂറിൽ 50 സെന്റീമീറ്ററിന് മുകളിൽ മഴയാണ് പെയ്തത്.
വിവിധയിടങ്ങളിലായി നിരവധി നാശനഷ്ടങ്ങളാണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത്. നിലവിൽ സൈന്യത്തിന്റെ നേതൃത്വത്തിലാണ് രക്ഷാ പ്രവർത്തനം നടക്കുന്നത്.
വൈദ്യുത വിതരണം അടക്കം പലയിടത്തും താറുമാറായി. വാഹനങ്ങൾ അടക്കം ഒഴുകിപ്പോകുന്ന സ്ഥിതിയാണ് പലയിടങ്ങളിലും ഉള്ളത്.