കേരള കോൺഗ്രസ് -എം ഇടത് മുന്നണിയുടെ അവിഭാജ്യ ഘടകം; മുന്നണി വിടുന്നുവെന്ന വാർത്ത വെറും സൃഷ്ടി: ജോസ് കെ. മാണി
Sunday, December 1, 2024 8:51 PM IST
ന്യൂഡൽഹി: കേരള കോൺഗ്രസ് -എം ഇടതു മുന്നണി വിടുന്നുവെന്ന വാർത്ത വെറും സൃഷ്ടി മാത്രമെന്ന് കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ. മാണി. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് അഭ്യൂഹങ്ങൾ മാത്രമാണ് എന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ ഇടത് മുന്നണിയുടെ അവിഭാജ്യ ഘടകമാണ് ഞങ്ങൾ. മുന്നണി മാറ്റം സംബന്ധിച്ച് ആരുമായും ചർച്ച നടത്തിയിട്ടില്ല.
രഹസ്യമായും പരസ്യമായും ആരുമായും ചർച്ച നടത്തിയിട്ടില്ല. യുഡിഎഫിനെ സഹായിക്കാനുള്ള അജണ്ടയാണ് വാർത്തക്ക് പിന്നിലെന്നും ജോസ് കെ. മാണി വ്യക്തമാക്കി.