തിരുവല്ലയിലെ വിഭാഗീയതയിൽ നടപടി; ടൗൺ നോർത്ത് ലോക്കൽ സെക്രട്ടറി കെ.കെ. കൊച്ചുമോനെ മാറ്റി
Sunday, December 1, 2024 6:53 PM IST
പത്തനംതിട്ട: തിരുവല്ലയിലെ സിപിഎമ്മിലെ വിഭാഗീയതയിൽ നടപടി. ടൗൺ നോർത്ത് ലോക്കൽ സെക്രട്ടറി കെ.കെ. കൊച്ചുമോനെ മാറ്റി.
ഏരിയാ കമ്മിറ്റി അംഗത്തിനാണ് പകരം ചുമതല നൽകിയിരിക്കുന്നത്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
നിർത്തിവച്ച ടൗൺ നോർത്ത് ലോക്കൽ സമ്മേളനം ഒൻപതിന് ചേരാനും പുതിയ നേതൃത്വത്തെ തെരഞ്ഞെടുക്കാനുമാണ് നീക്കം. തുടർന്ന് ഏരിയാ സമ്മേളനങ്ങളിലേക്ക് കടക്കാനാണ് സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിൽ എടുത്ത തീരുമാനം.
അതേസമയം തിരുവല്ലയിലെ പ്രശ്നങ്ങൾ എല്ലാം പരിഹരിച്ചെന്ന് എം.വി. ഗോവിന്ദൻ പ്രതികരിച്ചു. എന്നാൽ വിഭാഗീയതയും ഇല്ല നടപടിയും ഇല്ലെന്നാണ് ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവിന്റെ പ്രതികരണം.