മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ മു​ഖ്യ​മ​ന്ത്രി​യെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ നി​ർ​ണാ​യ​ക പ്ര​ഖ്യാ​പ​ന​വു​മാ​യി അ​ജി​ത് പ​വാ​ർ. അ​ടു​ത്ത മു​ഖ്യ​മ​ന്ത്രി ബി​ജെ​പി​യി​ല്‍ നി​ന്നാ​യി​രി​ക്കു​മെ​ന്നും ര​ണ്ട് ഉ​പ​മു​ഖ്യ​മ​ന്ത്രി​സ്ഥാ​ന​ങ്ങ​ള്‍ മ​ഹാ​യു​തി​യി​ലെ സ​ഖ്യ​ക​ക്ഷി​ക​ള്‍​ക്ക് ല​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ഹാ​യു​തി സ​ഖ്യം വ​ന്‍​വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യെ​ങ്കി​ലും ആ​രാ​കും അ​ടു​ത്ത മു​ഖ്യ​മ​ന്ത്രി എ​ന്ന കാ​ര്യ​ത്തി​ല്‍ ഇ​തു​വ​രെ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. ഡി​സം​ബ​ര്‍ അ​ഞ്ചാം തീ​യ​തി വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ സ​ത്യ​പ്ര​തി​ജ്ഞ ന​ട​ക്കു​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ ച​ന്ദ്ര​ശേ​ഖ​ര്‍ ബാ​വ​ന്‍​കു​ലെ അ​റി​യി​ച്ചു.

കാ​വ​ല്‍ മു​ഖ്യ​മ​ന്ത്രി ഏ​ക്‌​നാ​ഥ് ഷി​ൻ​ഡെ​യും ബി​ജെ​പി നേ​താ​വ് ദേ​വേ​ന്ദ്ര ഫ​ഡ്‌​ന​വി​സും എ​ന്‍​സി​പി നേ​താ​വ് അ​ജി​ത് പ​വാ​റും വ്യാ​ഴാ​ഴ്ച ഡ​ല്‍​ഹി​യി​ലെ​ത്തി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.

തു​ട​ർ​ന്നു​ള്ള ച​ർ​ച്ച​ക​ൾ സം​സ്ഥാ​ന​ത്ത് ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും ഏ​ക്‌​നാ​ഥ് ഷി​ൻ​ഡെ സ്ഥ​ല​ത്ത് ഇ​ല്ലാ​ത്ത​തി​നാ​ൽ ച​ർ​ച്ച​ക​ൾ ന​ട​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.