പത്ര പരസ്യം; എൽഡിഎഫ് ചീഫ് ഇലക്ഷന് ഏജന്റിന് നോട്ടീസ് നല്കി
Saturday, November 30, 2024 10:18 PM IST
പാലക്കാട്: ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ക്കെതിരെ എൽഡിഎഫ് നൽകിയ പത്ര പരസ്യത്തിൽ നടപടിയുമായി ജില്ലാ കളക്ടർ. സംഭവത്തിൽ എൽഡിഎഫ് സ്ഥാനാര്‍ഥിയുടെ ചീഫ് ഇലക്ഷന് ഏജന്റിന് നോട്ടീസ് നല്‍കിയെന്ന് പാലക്കാട് ജില്ലാ കളക്ടര്‍ അറിയിച്ചു.
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച് മീഡിയാ മോണിറ്ററിംഗ് കമ്മിറ്റിയുടെ അനുമതിയില്ലാതെ നല്കിയ വിവാദ പരസ്യത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിയമപോരാട്ടം നടത്തുമെന്ന് യുഡിഎഫ് വ്യക്തമാക്കി. അധികാരത്തിന്റെ മറവില്‍ കുറ്റക്കാരെ സംരക്ഷിക്കാൻ ശ്രമിച്ചാൽ എതിർക്കുമെന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു.
സുപ്രഭാതം, സിറാജ് പത്രങ്ങളിൽ വന്ന പരസ്യമാണ് വിവാദം ആയത്. ഈ വിഷപ്പാമ്പിനെ സ്വീകരിക്കുകയോ കഷ്ടം എന്ന തലക്കെട്ടിൽ സന്ദീപ് വാര്യരുടെ ഫോട്ടോ വെച്ചായിരുന്നു പരസ്യം.